പരപ്പനങ്ങാടി: നഗരസഭ സ്ഥാപിച്ച മിനി ഐ.സി.എഫിന് ചുറ്റും മാലിന്യം ചീഞ്ഞുനാറുന്നത് ആരോഗ്യഭീഷണി ഉയർത്തുന്നു. ഹരിതകർമ സേന സ്വീകരിക്കുന്ന മാലിന്യം വരെ റോഡോരത്ത് അശാസ്ത്രീയമായി തള്ളുന്നതായി പരാതിയുണ്ട്. പരപ്പനങ്ങാടി നഗരസഭയിലെ ടൂറിസ്റ്റ് പ്രദേശമായ ന്യൂ കട്ട് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച മിനി ഐ.സി.എഫിന് ഇരുവശവും ഇരുളിന്റെ മറവിൽ മാലിന്യമെറിഞ്ഞ് സാമൂഹിക വിരുദ്ധർ തടിയെടുക്കുകയാണ്.
മഴക്കാലത്ത് ദുർഗന്ധപൂരിതമായ മാലിന്യക്കൂനകൾ മഞ്ഞപ്പിത്തമടക്കമുള്ള പകർച്ച വ്യാധികൾ പകരുന്ന തീരത്ത് കടുത്ത ആശങ്കക്കിടയാക്കിയുണ്ട്.
അതിനിടെ പരപ്പനങ്ങാടി നഗരസഭ ഓഫിസ് കെട്ടിടത്തിന് പിറകിൽ കൂട്ടിയിടുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരമുയർത്തുന്ന ഭീഷണിക്കെതിരെ സി.പി.ഐ നേതാവ് സി.പി. സക്കരിയ്യ കേയി മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടിയിൽ നൽകിയ പരാതിയിന്മേൽ ജില്ല കലക്ടർ മുൻസിപ്പൽ സെക്രട്ടറിയോട് നടപടി ആവശ്യപ്പെടുകയും പരാതിക്കാരനെ പരിഹാര നടപടി ബോധ്യപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.