പരപ്പനങ്ങാടി: കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് സുമനസ്സുകളെ കനിവ് തേടുന്നു.ഓട്ടോ തൊഴിലാളിയായ സുനിൽകുമാറാണ് ചികിത്സക്കായി കാരുണ്യഹസ്തം നീട്ടുന്നത്. വിദ്യാർഥികളായ രണ്ട് മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം.
ചികിത്സ തുക കണ്ടത്താൻ നഗരസഭ ചെയർമാൻ എ. ഉസ്മാെൻറ അധ്യക്ഷതയിൽ നാട്ടുകാരും വിവിധ രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടന പ്രതിനിധികളും ചേർന്ന് ധനസമാഹരണ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. എ. ഉസ്മാൻ (ചെയർ), ഇ.ടി. സുബ്രഹ്മണ്യൻ (കൺ), ഇ.ടി. ദിനേശൻ (ട്രഷ) എന്നിവരാണ് കമ്മിറ്റിയിലെ മറ്റുഭാരവാഹികൾ. ഫെഡറൽ ബാങ്ക് പരപ്പനങ്ങാടി ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 15770100108670 IFSC: FDRL0001577.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.