പരപ്പനങ്ങാടി: ദുരന്താഗ്നിയുടെ കൺവെട്ടത്തുനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി പിത്തപ്പെരി അൻസദിെൻറ കണ്ണിലിപ്പോഴും കണ്ണുനിറഞ്ഞ് കൈകൂപ്പി നിൽക്കുന്ന നിലയിൽ മരിച്ച പൈലറ്റിെൻറ മുഖമാണ്.
17 ബി സീറ്റിലായിരുന്നു അൻസദ്. കനത്ത മഴക്കിടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പെെട്ടന്ന് ഉയർന്നു. അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു എല്ലാവരും.
പൊന്തിയ വിമാനം രണ്ട് ഭാഗങ്ങളിലും അതിശക്തമായ വിറയലോടെ കുലുങ്ങി. യാത്രക്കാർ പരിഭ്രാന്തരായി. ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെയാണ് വിമാനം പോകുന്നതെന്ന് തോന്നി. പിന്നീട് എല്ലാം പെെട്ടന്നായിരുന്നു. പലർക്കും രക്ഷയുടെ കൈകൾ നീട്ടാനായി. നാട്ടുകാരുടെ സേവനം മറാക്കാനാവില്ല. കടുത്ത ഇടുപ്പ് വേദനയെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരിയിലാണ് സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് പോയത്.
അൻസദ്, കോഴിക്കോട്, ആലുങ്ങൽ സ്വദേശി
ബീച്ച് ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.