പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് 2017ല്‍ നടന്ന ദേശീയപാത ഉപരോധ സമരത്തിന്റെ കേസില്‍ മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബിന് ജാമ്യം. പരപ്പനങ്ങാടി കോടതിയില്‍ നേരിട്ട് ഹാജരായാണ് മുസ് ലിംലീഗ് നേതാവ് കൂടിയായ അബ്ദുറബ്ബ് ജാമ്യം നേടിയത്.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മാസം രണ്ട് പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത നടപടിക്കെതിരെ 2017 ജനുവരി 19നാണ് അന്നത്തെ തിരൂരങ്ങാടി എം.എല്‍.എയായിരുന്ന പി.കെ. അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം നടന്നത്.
ആദ്യം ചെമ്മാട് ടൗണ്‍ ഉപരോധിച്ച ശേഷം നടപടിയാകാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ദേശീയ പാത ഉപരോധിക്കുകയായിരുന്നു. സമരത്തില്‍ കെഎസ്.ആര്.ടി.സി ബസ് തകര്‍ക്കപ്പെട്ടു എന്ന കേസിലാണ് അബ്ദുറബ്ബും കൂട്ടാളികളും കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്. അഡ്വ. ഹനീഫയായിരുന്നു വക്കീല്‍. ജാമ്യം അനുവദിച്ച കോടതി 2024 നവംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ. റസാഖ്, തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ദുറഹ്മാന് കുട്ടി, നഗരസഭ കൗണ്‍സിലര്‍ മഹ്ബൂബ് ചുള്ളിപ്പാറ, നിയമ സഹായ സമിതി ട്രഷറര്‍ പാലക്കാട്ട് അബ്ദുല്‍ ലത്തീഫ്, നരിമടക്കല്‍ നൗഷാദ്, ഇബ്രാഹീം കുട്ടി, ബാവ എന്നിവരും അബ്ദുറബ്ബിനൊപ്പം ഹാജരായി ജാമ്യം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.