പരപ്പനങ്ങാടി: വാറ്റും ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി ഉള്ളേരി അജീഷാണ് (35) പിടിയിലായത്. പരപ്പനങ്ങാടി മുങ്ങാത്തറ ശ്മശാനത്തിന് സമീപം ചാരായം വാറ്റുന്നുെണ്ടന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി എസ്.ഐ അരിസ്റ്റോട്ടിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
170 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വാഷ് സംഭവസ്ഥലത്ത് നശിപ്പിച്ചു.
എസ്.ഐ സുരേഷ് കുമാർ, എസ്.സി.പി.ഒ സഹദേവൻ, സി.പി.ഒമാരായ ആൽബിൻ, വിപിൻ, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.