പരപ്പനങ്ങാടി: ഐ.ടി.സി. ഉത്പന്നങ്ങൾ തീരെ ലാഭം നൽകാതെ വ്യാപാരികളെ ചൂഷണം ചെയ്യുന്നതായി ആരോപിച്ച് പരപ്പനങ്ങാടിയിലെ വി.അബ്ദുറഹിമാന്റെ ഐ.ടി. സി.വിതരണ കേന്ദ്രത്തിന് മുന്നിൽ അനിശ്ചിത കാല സമരമിരുന്ന പരപ്പനങ്ങാടി മർച്ചൻറ്സ് അസോസിയേഷൻ കാലം മാറിയതോടെ സമീപനവും മാറ്റി.
ജനപ്രതിനിധിയും മന്ത്രിയുമായ വി. അബ്ദുറഹിമാൻ ഒരു വ്യാപാരിയാണെന്നതിൽ പരസ്യമായി അഭിമാനം കൊള്ളുകയും പൊന്നട ചാർത്തിയും ഉപഹാരം നൽകിയും തങളുടെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു. എന്നാൽ സമരം ചെയ്തതും മന്ത്രിയെന്ന നിലയിൽ സ്വീകരിച്ചതും ജനാധിപത്യ സംവിധാനത്തിൻെറ ഭാഗമാണന്നും അതിൽ തങ്ങൾക്കോ മന്ത്രിക്കോ പരിഭവമില്ലന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.