അബ്റാർ മഹല്ല് മസ്ജിദിൽ നടന്ന ഓണം ആഘോഷത്തിലെ ഒരുമ ചടങ്ങ് ജമാഅത്തെ ഇസ്​ലാമി ഏരിയ അധ്യക്ഷൻ പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു

ഓണമുണ്ണാൻ അടഞ്ഞ പള്ളിയുടെ കതക് തുറന്നു

പരപ്പനങ്ങാടി: കോവിഡിന്​ മ​ുന്നിൽ പ്രാർഥനയുടെ പതിവ് തെറ്റിയെങ്കിലും നിർധന കുടുംബങ്ങളെ ഓണമൂട്ടാനുള്ള സാഹോദര്യ ധർമത്തിന് അബ്റാർ ജുമാമസ്ജിദ് ഭംഗം വരുത്തിയില്ല.

പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ലിന് കീഴിലുള്ള മതസൗഹൃദ കൂട്ടായ്മയിലെ നൂറോളം ദലിത് കുടുംബങ്ങൾക്കാണ് ഇത്തവണയും പള്ളിക്കകത്ത് ഓണക്കിറ്റുകൾ കൈമാറിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 'ആഘോഷത്തിലെ ഒരുമയും പെരുമയും' ചടങ്ങ് ഓൺലൈനിലും നടന്നു.

ജമാഅത്തെ ഇസ്​ലാമി ഏരിയ അധ്യക്ഷൻ പി.കെ. അബൂബക്കർ, വെൽഫെയർ പാർട്ടി സെക്രട്ടറി സാനു ചെട്ടിപ്പടി, ഇ.കെ. മുഹമ്മദ് ബഷീർ, അബ്റാർ റിലീഫ് കമ്മിറ്റി അധ്യക്ഷൻ ഹംസ രായിങ്കാനകത്ത്, വുമൺ ജസ്​റ്റിസ് ജില്ല സമിതി അംഗം റീന സാനു, കെ. അജിത തുടങ്ങിയവർ സംസാരിച്ചു 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.