പരപ്പനങ്ങാടി: കുളങ്ങൾ നിറഞ്ഞ പാരിസ്ഥിതിക പരിസരം മണ്ണിട്ട് നികത്തി ദുരിതക്കയത്തിൽ മുങ്ങിയ മലയാളിയുടെ കൈ പിടിക്കാൻ ഹാബിറ്റാറ്റ് കേരള ഡയറക്ടർ സി. ഹുമയൂൺ കബീർ. സ്വന്തം വീടുൾപ്പെടെ ആയിരക്കണക്കിന് മൺ വീടുകൾ നിർമിച്ചിട്ടുള്ള കബീർ പരപ്പനങ്ങാടിയിലെ സ്വന്തം പുരയിടമായ 'അസർമുല്ലയിലെ' പഴത്തോട്ടത്തിന് നടുവിലെ ഫാം ഹൗസിനോട് ചേർന്നാണ് മണ്ണ് തേച്ച ചെറിയ നീന്തൽ കുളം ഒരുക്കിയത്.
നീന്തൽ അപകടങ്ങൾ നിരന്തരം വാർത്തയാകുകയും വൻ വില കൊടുത്ത് റിസോർട്ടുകളുടെ ആരോഗ്യകരമല്ലാത്ത പൂളുകൾ അന്വേഷിച്ച് ആളുകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചുരുങ്ങിയ ചെലവിൽ ഇദ്ദേഹം മൺകുളം നിർമിച്ചത്. സുരക്ഷിതമായ ഇത്തരം പരിസ്ഥിതി സൗഹാർദ നീന്തൽ കുളങ്ങൾ ചെറിയ പുരയിടങ്ങളിൽ പോലും സാധ്യമാണെന്ന് ഇദ്ദേഹം പറയുന്നു. ചുറ്റുവേലിക്കടക്കം ഒന്നരലക്ഷം രൂപയാണ് കുളത്തിന്റെ മൊത്തം ചെലവ്.
കൃഷിയിടം നനക്കാനും മറ്റാവശ്യങ്ങൾക്കും ഇതിലെ വെള്ളം ഉപയോഗിക്കാം. കിണറിലെ വെള്ളം കുളത്തിലേക്ക് പമ്പ് ചെയ്ത് റീസൈക്ലിങ് സംവിധാനവും സാധ്യമാണെന്ന് ഹുമയൂൺ കബീർ പറഞ്ഞു. സുഹൃത്തുക്കളും നാട്ടുകാരും പുതിയ മൺകുളത്തിൽ നീന്താനെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.