പരപ്പനങ്ങാടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ ഓൺലൈൻ ഹജ്ജ് അപേക്ഷ സേവന കേന്ദ്രങ്ങളുടെ സംയുക്ത ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി മെംബർ പി.ടി. അക്ബർ അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുൽ ജബ്ബാർ ബാഖവി പ്രാർഥന നിർവഹിച്ചു. ആദ്യ അപേക്ഷ പി.പി. അബ്ദുൽ ജബ്ബാർ ബാഖവിയിൽനിന്ന് ചെയർമാൻ ഏറ്റുവാങ്ങി.
ഹജ്ജ് കമ്മിറ്റി ചെയർമാനെയും മെംബർ പി.ടി അക്ബറിനെയും അസി. ജില്ല ട്രെയിനർമാരായ പി.പി.എം മുസ്തഫ, അഹമ്മദ് ഹാജി എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ അഷ്റഫ് അരയങ്കോട് വിഷയാവതരണം നടത്തി. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജമീല അലി, ഫൗണ്ടേഷൻ രക്ഷാധികാരി പി.എസ്.എച്ച്. തങ്ങൾ, തഅലീം പ്രിൻസിപ്പൽ ജുബൈർ, ഫൗണ്ടേഷൻ ചെയർമാൻ കടവത്ത് സൈതലവി, ഹജ്ജ് കമ്മിറ്റി ട്രെയിനർമാരായ മുജീബ്, മുഹമ്മദ് റഊഫ്, കെ.ടി. അമാനുല്ല, അബ്ദുൽ അലി, യു.കെ. ഹംസ ഹാജി, ഫീൽഡ് ട്രെയിനർ അബ്ദുൽ ഹമീദ് കുന്നുമ്മൽ, ജബ്ബാർ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികൾ സേവന കേന്ദ്രങ്ങളുടെ രേഖകൾ ചെയർമാനിൽനിന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.