പരപ്പനങ്ങാടിയിൽ നിന്ന് സൈക്കിളിൽ കാശ്മീരിലേക്ക് യാത്ര പുറപ്പെട്ട വിദ്യാർത്ഥി സംഘം

പരപ്പനങ്ങാടി ടു കാശ്​മീർ; വിദ്യാർഥികളുടെ സൈക്കിൾ യാത്ര ഫ്ലാഗ്​ ഓഫ് ചെയ്ത്​ പൊലീസ്​

പരപ്പനങ്ങാടി: സൈക്കിളിൽ കാശ്മീരിലേക്ക് ചവിട്ടി നാല്​ വിദ്യാർത്ഥികൾ. പരപ്പനങ്ങാടിയിൽ നിന്നും കാശ്മീരിലേക്ക് യാത്രതിരിച്ച നാൽവർ സംഘത്തിന്​ പരപ്പനങ്ങാടി പൊലീസ് അഭിവാദ്യമർപ്പിച്ചു. പരപ്പനങ്ങാടി കെട്ടുങ്ങലിലെ രൻജിത്ത് (25), താനൂർ സ്വദേശി ശ്രീജിത്ത് (22), വിജിത് ചെറുമംഗലം (25), തിരൂർ കൂട്ടായി സ്വദേശിനി സജ്ന(20), എന്നിവരടങ്ങിയ വിദ്യാർത്ഥി സംഘമാണ് കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര പോയത്.

കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് സൈക്കിൾ യാത്ര ചെയ്യുന്ന രണ്ടാമത്തെ പെൺകുട്ടിയാണ് സജ്ന. രണ്ടുമാസത്തെ യാത്രയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. പരപ്പനങ്ങാടി പൊലീസ്​ സ്​റ്റേഷൻ ഓഫീസർ ഹണി കെ. ദാസ് വിദ്യാർത്ഥികളുടെ കാശ്മീർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

Tags:    
News Summary - Parappanangadi to Kashmir Police flag off students bicycle journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.