പരപ്പനങ്ങാടി: വേങ്ങര പത്തുമൂച്ചിയിൽ വിൽപനക്കായി സൂക്ഷിച്ച 3060 കിലോ നിരോധിത പാൻ ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. കാങ്കടവൻ ഫൈസലിെൻറ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപന്നങ്ങളാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
പിടികൂടിയ പാൻ ഉൽപന്നങ്ങൾക്ക് വിപണിയിൽ 50 ലക്ഷത്തോളം വിലവരും. പാൻ ഉൽപന്നങ്ങളിൽ മൊത്ത വിൽപനക്കായി സൂക്ഷിച്ചുവെച്ചിട്ടുണ്ടന്ന എക്സൈസ് ഇൻറലിജൻസിെൻറ രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് വാനിലും വീടിനോട് ചേർന്ന ഷെഡിലുമായാണ് പാൻ ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 94 ചാക്കുകളിലാണ് പാൻ മസാല പാക്കറ്റുകൾ ഉണ്ടായിരുന്നത്.
പരിശോധനയിൽ ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻറിവ് ഓഫിസർമാരായ പ്രജോഷ് കുമാർ, വി.കെ. സൂരജ്, പ്രദീപ് കെ, സിവിൽ എക്സെെസ് ഓഫിസർമാരായ മുരളി, പ്രദീപ്, നിധിൻ ചോമാരി, വനിത സിവിൽ എക്സൈസ്, ഓഫിസർ സിന്ധു, ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു. കസ്റ്റഡിയിലെടുത്ത പാൻ ഉൽപന്നങ്ങളും വാഹനവും വേങ്ങര പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.