കുമ്മേരി ശംഷീർ ബാവ തെരുവുനായ്​ക്കൾക്ക് ഭക്ഷണമെത്തിക്കുന്നു

ശംഷീർ ബാവ വീട്ടിലുണ്ടെങ്കിൽ നായ്​ക്കൾക്ക് നാട്ടിൽ ലോക്ഡൗണില്ല

പരപ്പനങ്ങാടി : ഹോട്ടലുകളും കാറ്ററിങ്​ യൂനിറ്റുകളുമുൾപ്പടെ ഭക്ഷണശാലകളുടെ പിന്നാമ്പുറങ്ങൾ അടഞ്ഞുകിടന്നതോടെ വിഷന്ന് വലഞ്ഞ തെരുവു നായ്​ക്കൾക്ക് മുൻപിൽ ആശ്വാസ കരങ്ങൾ നീട്ടി ഒരു വയറിങ്​ തൊഴിലാളി. മാപ്പുട്ടിൽ റോഡിലെ ശംഷീർ ബാവ വീട്ടിലുണ്ടങ്കിൽ തെരുവ് നായകൾക്ക് പരാതിയില്ല. അവരുടെ അന്നം ശംഷീർ ബാവയുടെ കരങ്ങളിലൂടെ സമയം തെറ്റാതെ തെരുവുകളിലെത്തും.

കുമ്മേരി ശംഷിർ ബാവ എന്ന യൂത്ത് ലീഗ് പ്രവർത്തകൻ ലോക്ഡൗൺ കാലത്ത് സഹജീവികളുടെ അന്ന ദാതാവാണ്. വയറിങ്ങ് ജോലി കഴിഞ്ഞ്​ വീട്ടിൽ തിരിച്ചെത്തിയ ശേഷം സന്ധ്യ സമയത്താണ് തെരുവിൽ വിവിധ സ്ഥലങ്ങളിലായി നായ്​ക്കൾക്ക് ഭക്ഷണമെത്തിക്കുന്നത്. ജോലി കഴിഞ്ഞ് വീടണയാൻ എത്ര വൈകിയാലും തെരുവിൽ തന്നെ കാത്ത് വാലാട്ടി കൊണ്ടിരിക്കുന്ന ജീവികൾക്ക് ഭക്ഷണമെത്തിച്ചി​ട്ടേ ബാവക്ക് ഉറക്കമുള്ളൂ.

കർഫ്യൂ സമയത്തും ട്രിപ്​ൾ ലോക്ഡൗണിൽ വഴിയോരങ്ങൾ അടച്ചിട്ട സമയത്തും തെരുവുനായകളെ ഊട്ടാൻ ബാവ മറന്നിട്ടില്ല. തെരുവിൽ അലയുന്ന മനുഷ്യർക്ക് ഭക്ഷണമെത്തിക്കാൻ നഗരസഭയും പൊലീസും സന്നദ്ധ സംഘങ്ങളും രംഗത്തുണ്ടായിരുന്നെങ്കിലും തെരുവി​െൻറ കാവൽക്കാർക്ക് ഭക്ഷണമെത്തിക്കാൻ ബാവ ഉൾപ്പടെ ചുരുക്കം ചിലരെ രംഗത്തൊള്ളൂ. സാമൂഹികപ്രവർത്തകനായ മാപ്പൂട്ടിൽ പാടത്തെ സി.ആർ പരപ്പനങ്ങാടിയും കടലുണ്ടി റോഡരികിൽ തമ്പടിച്ച നായ്​ കൂട്ടങ്ങൾക്ക് കാരുണ്യ കിറ്റുമായി എത്താറുണ്ട്. 

Tags:    
News Summary - shamseer bava feeding stray dogs during lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.