പരപ്പനങ്ങാടി: നൂറുകണക്കിന് ശിഷ്യരെയും ദേശീയതലത്തിൽ തന്നെ ശ്രദ്ധേയരായ നിരവധി താരങ്ങളെയും വാർത്തെടുത്ത കായികാധ്യാപകനായിരുന്നു തിങ്കളാഴ്ച അന്തരിച്ച സി.പി. അബൂബക്കർ എന്ന അബുമാഷ്.
പരപ്പനങ്ങാടി സ്വദേശിയും മുൻ കേരള ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ ജ്യേഷ്ഠപുത്രനുമാണ് ഇദ്ദേഹം. മദ്രാസ് റിജൻസി വെല്ലിങ്ങ്ടണിൽ പരിശീലനം നേടിയ ശേഷം സംസ്ഥാന ഫുട്ബാൾ താരമായും സന്തോഷ് ട്രോഫി ടീം ലെയ്സൺ ഒഫീഷ്യലായും യൂനിവേഴ്സിറ്റി ടീം ക്യാപ്റ്റനായും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.
റെയിൽവേക്ക് വേണ്ടിയും അബു മാഷ് ജേഴ്സി അണിഞ്ഞിട്ടുണ്ട്. കോർണർ കിക്കിൽ ഗോൾ വല കുലുക്കുന്ന സി.പിയുടെ പ്രകടനം കാണാൻ കൊതിച്ചെത്തുന്ന നിരവധി ഫുട്ബാൾ പ്രേമികൾ അക്കാലത്തുണ്ടായിരുന്നെന്ന് സ്റ്റേറ്റ് ഫുട്ബാൾ താരമായിരുന്ന പരപ്പനങ്ങാടി സ്വദേശി അബ്ദുറഹിമാൻ നഹ ഓർക്കുന്നു. അബൂ മാഷിെൻറയും സമശീർഷകൻ അബ്ദുറഹിമാൻ നഹയുടെയും കായിക സേവനം പരപ്പനങ്ങാടിക്ക് മറക്കാനാവാത്തതാണ്.
1965ൽ മമ്പാട് എം.ഇ.എസ്. കോളജിലെ പ്രഥമ ബാച്ചിൽ കായിക അധ്യാപകനായി സേവനമനുഷ്ഠിച്ച പ്രഫ. സി.പി. അബൂബക്കർ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജിലും ഫാറൂഖ് കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.