പരപ്പനങ്ങാടി: കനത്തചൂടിലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഭാരം ചുമക്കുന്നവർക്ക് റമദാൻ വ്രതം ഒരു ഭാരമല്ല. അതുകൊണ്ടു തന്നെ പരപ്പനങ്ങാടി അഞ്ചപ്പുര മാർക്കറ്റിൽ ചുമടെടുക്കുന്ന തൊഴിലാളികളുടെ നോമ്പിന് ത്യാഗത്തിന്റെ സുഗന്ധമുണ്ട്. ഇവരുടെ തൊഴിലിന്റെ കനമേറിയ കാൽവെപ്പുകൾ നോമ്പുതുറ സമയം വരെ നീളും.
പരപ്പനങ്ങാടി അഞ്ചപ്പുര മാർക്കറ്റിലെ മുപ്പതോളം സ്വതന്ത്ര ചുമട്ടുതൊഴിലാളികളാണ് ഭാരമേറിയ ചുമടുകളുമായി വ്രതാനുഷ്ഠാനത്തിന് സാക്ഷ്യമാകുന്നത്.
അനുഷ്ഠാനങ്ങളോട് നീതിപുലർത്താൻ തൊഴിലിന്റെ പ്രയാസങ്ങൾ അവഗണിക്കുന്നവർ രാജ്യത്തിന്റെ പലഭാഗത്തുണ്ടെങ്കിലും ഒരു യൂനിറ്റിലെ മുഴുവൻ തൊഴിലാളികളും വ്രതമെടുത്ത് ചുമടു ചുമക്കുന്നത് അപൂർവമാണ്.
നോമ്പുകാലത്ത് വിശപ്പും ദാഹവും സംബന്ധിച്ച് ഒരു ചിന്തയുമില്ലന്നും അതേസമയം നോമ്പെല്ലാത്ത കാലത്ത് സമയ ബന്ധിതമായ ഭക്ഷണക്രമവും ലിറ്റർ കണക്കിന് വെള്ളവും ഒരിത്തിരി സമയംപോലും വൈകാതെ കിട്ടണമെന്നത് കണിശമായ ശാരീരിക ആവശ്യമാണന്നും തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.