പരപ്പനങ്ങാടി: കഞ്ചാവ് ചില്ലറ വിൽപനക്കാരായ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുകയൂർ സ്വദേശി കെ. മുഹമ്മദ് ഷാഫി, ചെട്ടിപ്പടി സ്വദേശി സഞ്ചിത് എന്നിവരാണ് പിടിയിലായത്.
പുകയൂര്‍ ആവനാഴിയിൽ 520 ഗ്രാം കഞ്ചാവുമായി വിൽപനക്കിറങ്ങിയ സമയത്താണ് മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തത്. മുമ്പും ഇയാൾക്കെതിരെ കഞ്ചാവ് വിൽപനക്ക് എക്സൈസ് കേസെടുത്തിട്ടുണ്ട്.
650 ഗ്രാം കഞ്ചാവുമായി ചെട്ടിപ്പടി ഹെൽത്ത് സെൻററിന് സമീപത്തുനിന്നാണ് സഞ്ചിത്തിനെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര, എക്സൈസ് ഐ.ബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, പ്രിവൻറിവ് ഓഫിസർമാരായ ടി.വി. ജ്യോതിഷ്ചന്ദ്, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) പ്രദീപ് കുമാർ, മുരളീധരൻ തുടങ്ങിയവരാണ് മയക്കുമരുന്ന് വേട്ടക്കിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.