പരപ്പനങ്ങാടി: കാറിൽ കടത്തുകയായിരുന്ന ലഹരി ഉൽപന്നങ്ങളുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. താനാളൂർ നിരപ്പിൽ സ്വദേശി ടി. പ്രബീഷ് (34), ഒഴൂർ തലക്കാട്ടൂർ സ്വദേശി കെ. സജീവ് (29) എന്നിവരെയാണ് പാണ്ടിമുറ്റത്ത് വെച്ച് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിെൻറ നേതൃത്വത്തിലുള്ള പരപ്പനങ്ങാടി റേഞ്ച് എക്സൈസ് സംഘവും മലപ്പുറം എക്സൈസ് ഇൻറലിജൻസ് സംഘവും ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്ന് ഇനത്തിൽപെട്ട 7700 മില്ലിഗ്രാം എം.ഡി.എം.എ, 3800 മില്ലിഗ്രാം ഹഷീഷ് ഓയിൽ എന്നിവ ഇവരിൽനിന്ന് കണ്ടെടുത്തു. ഇവക്ക് ഒന്നരലക്ഷം രൂപ വിലമതിക്കും. പ്രതികൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
എക്സൈസ് ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോൻ, റേഞ്ച് പ്രിവൻറിവ് ഓഫിസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, പി.ബി. വിനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ലിഷ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.