പെരിന്തല്‍മണ്ണ: എ.ഡി.എമ്മിെൻറ ഉത്തരവിനെ തുടർന്ന് വൈദ്യുതി കണക്ഷന് നല്‍കാനെത്തിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളകുപൊടിയും പെട്രോള്‍ നിറച്ച കുപ്പികളുമെറിഞ്ഞ് ഭീഷണിമുഴക്കിയതായി പരാതി. പുഴക്കാട്ടിരി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഓവര്‍സിയര്‍ പി. അനില്‍കുമാര്‍, കരാര്‍ജീവനക്കാരനായ സജീര്‍ എന്നിവരെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ അരിപ്ര തവളേങ്ങല്ക്കുളമ്പ് ട്രാന്സ്ഫോര്മറിെൻറ എതിര്‍വശത്തെ റോഡിലൂടെ ജീവനക്കാര്‍ പോകുമ്പോഴായിരുന്നു സംഭവം.
പ്രകോപനമൊന്നുമില്ലാതെയാണ് സ്ത്രീകള്‍ അടക്കമുള്ളവർ ആക്രമിച്ചതെന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
എ.ഡി.എമ്മിെൻറ ഉത്തരവ് അനുസരിച്ചാണ് ഒാൺലൈൻ ക്ലാസിന് സൗകര്യമുണ്ടാക്കാൻ കൂടി കണക്ഷന് നല്‍കാനായി അഞ്ചംഗ കെ.എസ്.ഇ.ബി സംഘമെത്തിയത്.
പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലും അങ്ങാടിപ്പുറം വില്ലേജ് ഓഫിസറെയും അറിയിച്ചാണ് എത്തിയത്. ആവശ്യമെങ്കില്‍ പൊലീസ് സഹായവും തേടിയിരുന്നു. വ്യാഴാഴ്ച രാവിലെ നടത്തിയ അന്വേഷണത്തില്‍ പ്രകോപനപരമായതൊന്നും കണ്ടിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അതേസമയം, ഇവിടെ വൈദ്യുതി കണക്ഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.