പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്‌സ് ആരംഭിക്കുമെന്ന് നജീബ് കാന്തപുരം എം.എല്‍.എ, ഷാഹിദ് തിരുവള്ളൂർ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബർ അവസാനം ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ബിരുദ വിദ്യാർഥികള്‍ക്കാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വിസസ് പദ്ധതി തയാറാക്കുന്നത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കൻഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് പുറമെ മണ്ഡലത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലെ പെരിന്തല്‍മണ്ണക്കാരായ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. ഒരു ബാച്ചില്‍ 100 വിദ്യാർഥികള്‍ക്കാണ് പ്രവേശനം. പ്രമുഖരായ സിവില്‍ സര്‍വിസസ് ഫാക്കല്‍റ്റികള്‍ ക്ലാസുകള്‍ നയിക്കും.
സിവില്‍ സര്‍വിസിനു മാത്രമല്ല, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലേക്കുള്ള സി.യു.ഇ.ടി പരീക്ഷ, കേരള പി.എസ്.സി പരീക്ഷ, സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ പരീക്ഷ എന്നിവക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലായിരിക്കും കോഴ്‌സ്. ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ആഴ്ചയില്‍ ഒരുദിവസം എന്ന നിലയില്‍ 160 മണിക്കൂര്‍ നീണ്ടതായിരിക്കും കോഴ്‌സ്. സ്‌ക്രീനിങ് ടെസ്റ്റ് വഴിയാണ് അപേക്ഷകരിനില്‍നിന്ന് കുട്ടികളെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.