പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കോവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് ലാബ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കോവിഡ് പരിശോധന തുടങ്ങി

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ കോവിഡ് ട്രൂനാറ്റ് മെഷീൻ ഉപയോഗിച്ച് കോവിഡ് പരിശോധന തുടങ്ങി. ആദ്യഫലം നെഗറ്റിവായി. ആലിപ്പറമ്പിലെ കുഞ്ഞിമൊയ്തീന് (63) മരണശേഷമുള്ള സ്രവ പരിശോധനയാണ് ചൊവ്വാഴ്ച നടത്തിയത്.

ഫലം നെഗറ്റിവായിരുന്നു. ഒന്നേമുക്കാൽ മണിക്കൂറിൽ ഫലം ലഭിച്ചു. ട്രൂനാറ്റ് ടെസ്​റ്റ്​ ലാബിെൻറ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീവിഷ്ണു, ഡോ. കെ. സാലിം, ഡോ. വി.യു. സീതി, ഡോ. കെ.എസ്. മുഹിയുദ്ദീൻ, ഡോ. കെ.എ. സീതി, ഡോ. നിലാർ മുഹമ്മദ്, കുറ്റീരി മാനുപ്പ തുടങ്ങിയവർ പങ്കെടുത്തു.

ബി.പി.എല്ലുകാരുടെയും മരണപ്പെട്ടവരുടെയും കോവിഡ് പരിശോധന സൗജന്യമായി നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീവിഷ്ണു അറിയിച്ചു.

കോവിഡ് പരിശോധനക്കാവശ്യമായ കിറ്റുകൾ വാങ്ങാൻ മഞ്ഞളാംകുഴി അലി എം.എൽ.എ 15 ലക്ഷം രൂപ വാഗ്ദാനം നൽകി. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രമെ കോവിഡ് ടെസ്​റ്റിനുള്ള സ്രവം സ്വീകരിക്കൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.