രാത്രി ഏഴു മുതൽ പുലർച്ചെ ഒരു മണി വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം

പെ​രി​ന്ത​ൽ​മ​ണ്ണ: അ​മി​ത വൈ​ദ്യു​തി ഉ​പ​ഭോ​ഗം നി​മി​ത്തം 220 കെ.​വി മാ​ലാ​പ​റ​മ്പ്, 110 കെ.​വി പെ​രി​ന്ത​ൽ​മ​ണ്ണ,110 കെ.​വി മ​ങ്ക​ട, 110 കെ.​വി മേ​ലാ​റ്റൂ​ർ, 110 കെ.​വി മ​ല​പ്പു​റം, 33 കെ.​വി പു​ലാ​മ​ന്തോ​ൾ, താ​ഴെ​ക്കോ​ട്, മ​ക്ക​ര​പ്പ​റ​മ്പ് എ​ന്നീ സ​ബ്സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള ലൈ​നു​ക​ൾ രാത്രി ഏ​ഴു മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ താ​ങ്ങാ​നാവു​ന്ന ശേ​ഷി​യി​ല​ധി​കം ലോ​ഡ് ആ​കു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഈ ​സ​ബ്സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ന്റെ കീ​ഴി​ൽ വ​രു​ന്ന 11 കെ.​വി ലൈ​നു​ക​ളി​ൽ വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി​വ​രെ ഇ​ട​വി​ട്ട് ലോ​ഡ് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ആ​യ​തി​നാ​ൽ ഈ ​സ​മ​യ​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം പ​ര​മാ​വ​ധി കു​റ​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ കെ.​എ​സ്.​ഇ.​ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Electricity usage from 7 pm to 1 am Must be controlled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.