പെരിന്തൽമണ്ണ: യാദൃച്ഛികമായല്ല ഹക്കീം വൈദ്യർ ഔഷധത്തോട്ടം തുടങ്ങുന്നത്. വംശനാശം നേരിടുന്ന ഔഷധച്ചെടികളെ സംരക്ഷിക്കുന്നവരിൽ ഒരാളാവുക എന്ന ലക്ഷ്യമുള്ളതുകൊണ്ടു കൂടിയാണ് വലമ്പൂരിലെ ഹക്കീം വൈദ്യർ ഔഷധത്തോട്ടത്തിന് തുടക്കമിട്ടത്. ഗുണങ്ങളറിയാതെ തൊഴിലുറപ്പുകാരും മറ്റും വെട്ടിക്കളയുന്ന ചെടികളെ അടക്കം സംരക്ഷിക്കുക, അവയെ കുറിച്ച് വിദ്യാലയങ്ങളിലും മറ്റും ബോധവത്കരണം നടത്തി സൗജന്യമായി ചെടികൾ നൽകുക എന്നിവയൊക്കെയാണ് ലക്ഷ്യം.
അങ്ങനെ അരയേക്കറിലധികമുള്ള സ്വന്തമായ സ്ഥലത്ത് ഇടിഞ്ഞിൽ, പിച്ചകം, പലകപ്പയ്യാന, കരുനെച്ചി, ചിറ്റാമൃത്, പൂവരശ്, കൂവളം, കൊടുവേലി, ഇരുവേലി തുടങ്ങിയവയെ പരിചരിച്ച് വളർത്തവേയാണ് ഊദിനോടൊരിഷ്ടം തോന്നുന്നത്. ഊദ് ഔഷധമാണ്. സുഗന്ധവുമുണ്ട്. അതിലുപരി, മനശ്ശാസ്ത്രപരമായി മനസ്സിെൻറ വിഷമം മാറ്റി നവോന്മേഷം പകരാൻ ഊദിനാകും. അങ്ങനെയാണ് 10 ഊദ് തൈകൾ ഔഷധക്കൂട്ടങ്ങളിലേക്കെത്തുന്നത്. അഞ്ചു വർഷം മുമ്പായിരുന്നു അത്. പ്രത്യേകിച്ച് പരിചരണങ്ങളൊന്നും വേണ്ടെന്നതും ഊദിന് തോട്ടത്തിൽ ഇടം നൽകാൻ കാരണമായി.
മലയാളത്തിൽ അകിൽ എന്നു പറയുന്നതിെൻറ അറബി പദമാണ് ഊദ്. ഏതാണ്ട് 16 തരം ഊദുണ്ട് ലോകത്തിൽ. 70 കി.ഗ്രാം ഊദ് തടി വാറ്റുമ്പോൾ കഷ്ടിച്ച് 20 മില്ലി തൈലം മാത്രമാണ് ലഭിക്കുക. 100 കൊല്ലമെങ്കിലും പ്രായമുള്ള മരത്തിൽ നിന്ന് പ്രകൃത്യാ ഫംഗസ് രോഗം വന്ന് സ്രവിക്കുന്ന ഊദ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നു. ആയുര്‍വേദ, യുനാനി ഔഷധങ്ങളിലും ഊദ് ഉപയോഗിക്കുന്നുണ്ട്. 50 വര്‍ഷത്തോളം കാലമെടുത്താലേ ഊദ് സ്വാഭാവികമായി സുഗന്ധമരമാകൂ. എന്നാലിപ്പോൾ കൃത്രിമമായി ഫംഗസ് ബാധയുണ്ടാക്കി സുഗന്ധം ശേഖരിച്ചു വരുന്നുണ്ട്. എന്നാൽ, അതിെൻറ സ്വാഭാവിക കാലത്ത് സുഗന്ധ ശേഖരം നടക്കട്ടെയെന്ന് ഔഷധങ്ങളെയും പ്രകൃതിയെയും ഏറെ സ്നേഹിക്കുന്ന 'വലമ്പൂർ ഫാർമസി' ഉടമ കൂടിയായ വൈദ്യർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.