പെരിന്തൽമണ്ണ: ഭൂലഭ്യതയുടെ പരിമിതികൾക്കിടയിലും 20 വർഷം കഴിയുന്നതോടെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളം എത്തുമെന്നും ഞെരുക്കങ്ങളുണ്ടെങ്കിലും വലിയ സാധ്യതകളാണ് കേരളത്തിൽ വ്യവസായ രംഗത്തുള്ളതെന്നും വ്യവസായ മന്ത്രി പി. രാജീവ്. പെരിന്തൽമണ്ണയിൽ വ്യവസായ സംരംഭക സംഗമമായ സ്കെയിൽ അപ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർച്ച് 31നകം 30 സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ ആരംഭിക്കും. അഞ്ചേക്കർ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് ലൈസൻസ് നൽകും. കാമ്പസിൽ പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് വ്യവസായ പാർക്കിൽ ജോലി ചെയ്യുന്നതെങ്കിൽ കോളജിൽ ക്രെഡിറ്റോ ഗ്രേസ് മാർക്കോ നൽകാം. സഹകരണ സ്ഥാപനങ്ങൾ പാട്ടത്തിന് ഭൂമിയെടുക്കുകയാണെങ്കിൽ സർക്കാർ പ്രത്യേക ഇൻസെന്റിവ് നൽകും.
2.17 ലക്ഷം സംരംഭങ്ങൾ രണ്ടുവർഷംകൊണ്ട് കേരളത്തിൽ ആരംഭിക്കാനായതായും മന്ത്രി പറഞ്ഞു. പുതിയ അഞ്ച് മെഡിക്കൽ ഉൽപന്നങ്ങളാണ് അടുത്തിടെ കൊച്ചിയിൽനിന്നുണ്ടായത്. കൃത്രിമ പല്ലുണ്ടാക്കുന്ന ഏഷ്യയിലെ വലിയ കേന്ദ്രം കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.