പെരിന്തൽമണ്ണ: അഴുകിയ മത്സ്യം വിൽക്കുന്നതായ പരാതികളെത്തുടർന്ന് പെരിന്തൽമണ്ണയിൽ ഭക്ഷ്യസുരക്ഷ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ 75 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
പെരിന്തൽമണ്ണയിലെ ബൈപാസ് ബസ് സ്റ്റാൻഡിലെ റിട്ടെയ്ൽ മത്സ്യ കടകൾ, പഴയ മാർക്കറ്റിലെ മത്സ്യ കടകൾ തുടങ്ങിയവയിലായിലുന്നു പരിശോധന. രാവിലെ തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു.
അഴുകിയ വത്തൽ, ചെമ്മീൻ തുടങ്ങി 50 കിലോയോളം ഫോർമലിൻ കലർത്തിയ മത്സ്യമാണ് പിടിച്ചെടുത്തത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
ഭക്ഷ്യ മൊബൈൽ ലാബിെൻറ സഹായത്തോടെയായിരുന്നു പരിശോധന. ഇതുകാരണം മത്സ്യത്തിെൻറ പഴക്കവും മറ്റും കണ്ടെത്തി നശിപ്പിക്കാനോ പിഴ ചുമത്താനോ പരിശോധന സ്ഥലത്തുവെച്ച് തന്നെ ഉദ്യോഗസ്ഥർക്ക് കഴിയും. കഴിഞ്ഞ ദിവസം മങ്കട സർക്കിളിെൻറ കീഴിലും പരിശോധന നടത്തി മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
പെരിന്തൽമണ്ണയിൽ നടന്ന പരിശോധനയിൽ ഭക്ഷ്യസുരക്ഷ ഒാഫിസർ ബിബി മാത്യു, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ദിലീപ് കുമാർ, കെ.എം. ഗോപകുമാർ, സി. മുനീർ, ലാബ് ടെക്നീഷ്യൻമാരായ റംഷാദ്, അഫ്സൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.