പെരിന്തൽമണ്ണ: പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് ഒാൺലൈൻ പഠനത്തിന് വേണ്ട സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാനും ഇല്ലെങ്കിൽ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപടികൾക്ക് നിർദേശം. ആദിവാസി വിദ്യാർഥികളുടെ പഠനത്തിന് ഉപയോഗിക്കുന്ന ടി.വി, വൈദ്യുതി, കേബിൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന സന്നദ്ധ സേവകർക്ക് രൂപം നൽകാനും അധ്യാപകരും റിസോഴ്സ് പേഴ്സൻ എന്നിവർ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോഗിക്കുന്ന രീതി മനസ്സിലാക്കി കൊടുക്കാനും നിർദേശിച്ചിട്ടുണ്ട്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് ഇൻറർനെറ്റ് സൗകര്യത്തിനുള്ള റീചാർജ് തുക പ്രതിമാസ പരിധിയോടെ പട്ടികവർഗ ഉപ പദ്ധതിയിൽ നടപ്പ് അധ്യയനവർഷം പൂർണമായി വിനിയോഗിക്കാനും അനുമതിയുണ്ട്.
പട്ടികവർഗ കോളനികളിൽ ജനപ്രതിനിധികൾ, അധ്യാപകർ, എസ്.ടി പ്രമോട്ടർമാർ എന്നിവർ വീടുകളിൽ വിദ്യാഭ്യാസം തുടരുന്ന കുട്ടികൾക്ക് 15 ദിവസത്തിൽ ഒരിക്കലെങ്കിലും സംശയനിവാരണത്തിനും പഠനമികവ് സ്വയം വിലയിരുത്താനും പൊതു കേന്ദ്രത്തിൽ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒത്തു ചേരാനുമുള്ള അവസരം ഒരുക്കണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളെയും കുട്ടികളെയും ബി.ആർ.സികളിലെ സ്പെഷലിസ്റ്റ് അധ്യാപകർ നിരന്തരമായി ബന്ധപ്പെടണമെന്നും തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒാൺലൈൻ പഠനസൗകര്യമില്ലാത്ത ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾക്ക് 25 സ്മാർട്ട് ഫോൺ എസ്.എസ്.െക വഴി ഉടൻ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.