പെരിന്തൽമണ്ണ: കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ഫൈനലിൽ ഫുട്ബാൾ പ്രേമികൾ ഇരമ്പിയെത്തി. ലക്കി സോക്കർ കോട്ടപ്പുറവും റോയൽ കോഴിക്കോടും തമ്മിലായിരുന്നു മത്സരം.
നിശ്ചിത സമയത്തിനിടയിൽ ഓരോ ഗോൾ നേടിയ ശേഷം ടൈംബ്രേക്കറിൽ പെനാൽറ്റി ഷൂട്ടൗട്ട് നടത്താൻ കാണികളുടെ ബാഹുല്യം കാരണം സാധിച്ചില്ല. തുടർന്നാണ് സംയുക്ത ജേതാക്കളായി തെരഞ്ഞെടുത്തത്. ബുധനാഴ്ച നടന്ന സെമിഫൈനലിെൻറ രണ്ടാം പാദവും ടൈം ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.
നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടന്ന ഫൈനൽ ആരംഭിക്കും മുമ്പ് ഗാലറികൾ നിറഞ്ഞിരുന്നു.
ഫൈനൽ മത്സര വേദിയിലും ട്രോഫി വിതരണ ചടങ്ങിലും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡിസംബർ അവസാനം ആരംഭിച്ച ടൂർണമെന്‍റ് കോവിഡ് രൂക്ഷമായതോടെ ജനുവരി 12ന് നിർത്തിവെച്ചിരുന്നു. പിന്നീട് ഫെബ്രുവരി 25ന് ആരംഭിച്ചപ്പോഴും ഫുട്ബാൾ പ്രേമികളുടെ വലിയ പങ്കാളിത്തമുണ്ടായി. ടൂർണമെന്‍റ് കമ്മിറ്റുടെ വരുമാനത്തിെൻറ നിശ്ചിത വിഹിതം ഫൈനൽ വേദിയിൽ വെച്ചുതന്നെ രണ്ടു സ്കൂളുകൾക്കും പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിക്കും കൈമാറി.
റിട്ട. എസ്.പി പി. അബ്ദുൽ കരീം ട്രോഫി വിതരണം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി, ഡോ. തയ്യിൽ അബൂബക്കർ, ഡോ. നിലാർ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.