പെരിന്തൽമണ്ണ: കാദറലി സെവൻസ് ഫുട്ബാൾ ട്രോഫി സ്കൈ ബ്ലൂ എടപ്പാളിന്. ആവേശകരമായ കലാശ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെ പരാജയപ്പെടുത്തിയാണ് സ്കൈ ബ്ലൂ എടപ്പാൾ വിജയികളായത്. ജേതാക്കൾക്ക് എ.ഡി.എം എൻ.എം. മെഹറലി ട്രോഫികൾ വിതരണം ചെയ്തു.
ഒരു മാസമായി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ കേരളത്തിലെ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെന്റിലെ മുഴുവൻ ആദായവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. സ്റ്റേഡിയത്തിലെ ചടങ്ങിൽ ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പച്ചീരി ഫാറൂഖ് സ്വാഗതം പറഞ്ഞു.
മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ്ഖാൻ, ഇ.കെ. സലീം, എം.കെ. കുഞ്ഞയമു, എം. അസീസ്, യൂസഫ് രാമപുരം എന്നിവർ സംസാരിച്ചു. രാഷ്ട്രീയ പ്രതിനിധികൾ, പൗരപ്രതിനിധികൾ, ജനപ്രതിനിധികൾ, സ്പ്പോർട്സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പെരിന്തൽമണ്ണ ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്സിലേക്ക് ക്ലബ് നൽകുന്ന ഒന്നര ലക്ഷത്തിന്റെ ചെക്ക് നഗരസഭാധ്യക്ഷൻ പി. ഷാജി ഏറ്റുവാങ്ങി.
കാദറലി ടൂർണമെൻറ് ഫോട്ടോകൾ കൈകാര്യം ചെയ്ത ഫോട്ടോഗ്രാഫർ ബാബു പുലാക്കൽ, ട്രോമാകെയർ വളന്റിയർമാർ, അന്തമാനിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കീരീടം നേടിയ ടീം അംഗം നിതിൻ തിരൂർക്കാട്, ഗോവയിൽ നടന്ന 2023 ഗെയിംസിൽ കളരിപ്പയറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ സൂര്യ ശങ്കർ പാതാക്കര, അനൗൺസർ അക്ബർ സിദ്ദീഖ്, നിസാർ പട്ടാമ്പി, ഇന്ത്യൻ സബ് ജൂനിയർ താരമായ ഒസാമ പച്ചീരി എന്നിവർക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.