പെരിന്തൽമണ്ണ: ഏലംകുളം പഞ്ചായത്തിൽ രാമൻചാടി ഇറിഗേഷൻ പദ്ധതി വരണ്ടത് കാഞ്ഞിരപ്പുഴ ഡാം ചീർപ്പിട്ട് അടച്ചതോടെയാണെന്നും ചീർപ്പ് തുറന്ന് വെള്ളം തുറന്നു വിടണമെന്നും പഞ്ചായത്ത്. ഇക്കാര്യം വ്യക്തമാക്കി മലപ്പുറം, പാലക്കാട് ജില്ല കലക്ടർമാർക്ക് ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ കത്ത് നൽകി. ഒരുകാലത്തും ഇത്രയേറെ വരൾച്ച പ്രതിസന്ധി നേരിട്ടിട്ടില്ല.
625 ഹെക്ടർ കൃഷിയിടമാണ് ഇറിഗേഷൻ പദ്ധതിയുടെ പരിധിയിൽ. ഒന്നോ രണ്ടോ ദിവസത്തിനകം വെള്ളം ലഭിച്ചില്ലെങ്കിൽ അതീവ നാശമാണ് കർഷകർ നേരിടേണ്ടി വരിക. ഇറിഗേഷൻ പദ്ധതിയിലെ വെള്ളമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഡാമിൽ വെള്ളം കുറഞ്ഞതോടെ കാഞ്ഞിരപ്പുഴയിൽ ചീർപ്പിട്ടതാണ് പ്രതിസന്ധിയായത്. കർഷകരുടെ ദുരിതം സംബന്ധിച്ച് ‘മാധ്യമം’ ചൊവ്വാഴ്ച വാർത്ത നൽകിയിരുന്നു. പ്രളയ കാലത്ത് കാഞ്ഞിരപ്പുഴ ഡാം നിറഞ്ഞു കവിയുന്ന കാലത്ത് ചീർപ്പ് തുറക്കാറുണ്ട്. അപ്പോഴും താഴ്ഭാഗങ്ങളിൽ പഞ്ചായത്തുകൾക്കും കർഷകർക്കും പുഴയോര വാസികൾക്കും ജാഗ്രത നിർദേശം നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.