പെരിന്തൽമണ്ണ: മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ വ്യാജ നികുതി രസീത് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാൻ സഹായിച്ചയാൾ അറസ്റ്റിൽ.
മണ്ണാർക്കാട് കൈതച്ചിറ സ്വദേശി പച്ചീരി സക്കീറാണ് (52) പിടിയിലായത്. 2011ലെ ഒരു കളവ് കേസിൽ പ്രതികളെ പണം വാങ്ങി ജാമ്യത്തിൽ ഇറക്കാൻ ഇദ്ദേഹം ഉപയോഗിച്ചത് ഇല്ലാത്ത വസ്തുവിെൻറ നികുതി രസീത് ആയിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതികൾ പിന്നീട് ഹാജരാവാതെ വന്നപ്പോൾ ജാമ്യവസ്തുവിൽ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റവന്യൂ റിക്കവറി നടപടി തുടങ്ങി. വസ്തുനിൽക്കുന്നതായി കാണിച്ച മണ്ണാർക്കാട് വില്ലേജ് ഓഫിസിലേക്ക് റവന്യൂ റിക്കവറിക്ക് അയച്ചപ്പോഴാണ് നികുതി രസീതിൽ പറഞ്ഞ പ്രകാരം വസ്തു ഇല്ലെന്ന് റിപ്പോർട്ട് നൽകിയത്.
തുടർന്ന് കോടതി നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് വടക്കഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ അബ്ദുൽ സലീം, സി.പി.ഒമാരായ ഷജീർ, മിഥുൻ, ഷാലു, കബീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.