പട്ടികവർഗ ക്ഷേമ ഫണ്ട് വിനിയോഗത്തിന് പുതിയ മേഖലകൾ കണ്ടെത്തും, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ വി​ഹി​തം ചെ​ല​വി​ടാ​ൻ ബു​ദ്ധി​മു​ട്ട്

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​ക​ൾ​ക്കും കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കും ല​ഭി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ൻ പു​തി​യ മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്താ​ൻ ആ​ലോ​ച​ന. നി​ല​വി​ൽ ഇ​വി​ട​ങ്ങ​ളി​ൽ പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ൻ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്ന​തി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വി​കേ​ന്ദ്രീ​ക​ര​ണാ​സൂ​ത്ര​ണ വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് പ്ര​കാ​ര​മാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ 14ാം പ​ദ്ധ​തി​യു​ടെ മാ​ർ​ഗ​രേ​ഖ​യി​ൽ സാ​ധ്യ​ത​യ​നു​സ​രി​ച്ച് ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മു​ട​ങ്ങു​ന്ന​ത് ത​ട​യാ​ൻ പോ​സ്​​റ്റ്​ മെ​ട്രി​ക് ഹോ​സ്​​റ്റ​ലു​ക​ളാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട​ത്. ഐ.​ടി.​ഡി.​പി​ക്ക് കീ​ഴി​ൽ പ്രീ ​മെ​ട്രി​ക് ഹോ​സ്​​റ്റ​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളെ സ്ഥി​ര​മാ​യി താ​മ​സി​പ്പി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും കാ​ലാ​നു​സൃ​ത മാ​റ്റ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള പ​ഠ​നം വ​രെ​യേ ഇ​പ്പോ​ഴും ഇ​ത്ത​രം ഹോ​സ്​​റ്റ​ലു​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ളൂ. പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ത​കു​ന്ന പോ​സ്​​റ്റ്​ മെ​ട്രി​ക് ഹോ​സ്​​റ്റ​ലു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​യം. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് സ്​​റ്റേ ഹോം, ​ഹോ​സ്​​റ്റ​ൽ എ​ന്നി​വ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. വ​ന​വി​ഭ​വ​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി ക​ണ്ടെ​ത്ത​ൽ, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം, കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും പ്ര​കൃ​തി​ദ​ത്ത കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ൽ, ഒ​റ്റ​പ്പെ​ട്ട പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പി.​കെ. കാ​ള​ൻ പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് സ​ർ​ക്കാ​റി​ന്​ മു​ന്നി​ലെ​ത്തി​യ നി​ർ​ദേ​ശ​ങ്ങ​ൾ.

Tags:    
News Summary - New areas will be identified for the utilization of ST Welfare Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.