പെരിന്തൽമണ്ണ: നഗരസഭ മുസ്ലിം ലീഗിന് ജില്ല കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സർവിസ് സഹകരണ ബാങ്ക് ഡയറക്ടറെ നീക്കാൻ അവിശ്വാസം നൽകിയതിനെ തുടർന്ന് ജില്ല കമ്മിറ്റി ഇടപെട്ട് ഒരുമാസം മുമ്പ് നിലിവിലെ നഗരസഭ കമ്മിറ്റിയ പിരിച്ചുവിട്ടിരുന്നു. 130 ലീഗ് മുനിസിപ്പൽ കൗൺസിലർമാരിൽ 90ൽപരം പേർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
ജില്ല കമ്മിറ്റി പ്രതിനിധികളായ ഉമ്മർ അറക്കൽ, കെ.എം. ഗഫൂർ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 2016ൽ നിലവിൽവന്ന കൗൺസിലാണുള്ളത്. ജൂൺ വരെയാണ് ഇതിന്റെ കാലാവധി. മുഹമ്മദ് കോയ തങ്ങൾ (പ്രസി.), പി. ബഷീർ (സെക്ര.), കിഴിശ്ശേരി ബാപ്പു (ട്രഷ.) എന്നിവർ മുഖ്യ ഭാരവാഹികളായി ഒമ്പതംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. യോഗത്തിൽ ജില്ല ഭാരവാഹികളായ ഉമ്മർ അറക്കൽ, കെ.എം. ബഷീർ, ദേശീയ കൗൺസിൽ അംഗം താമരത്ത് ഉസ്മാൻ, മണ്ഡലം വൈസ് പ്രസിഡൻറ് പച്ചീരി നാസർ, അലി അക്ബർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.