പെരിന്തൽമണ്ണ: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എരവിമംഗലം പി.എൻ. സ്മാരക സ്റ്റേഡിയത്തിൽ ഓപൺ ജിം സ്ഥാപിച്ചു. മുൻ നഗരസഭ ഭരണസമിതി നിർമിച്ച പച്ചതുരുത്തും അതിനോട് ചേർന്നുള്ള കളിസ്ഥലവുമെല്ലാം ഉൾപ്പെടുന്നതാണ് പി.എൻ. സ്മാരക സ്റ്റേഡിയം. വിനോദത്തിനും വ്യായാമത്തിനുമായി നിത്യവും വന്നുപോകുന്ന നിരവധി ആളുകൾക്ക് ഓപൺ ജിം കൂടുതൽ ഉപയോഗപ്രദമാകും.
പുതിയ ജീവിതരീതികളിൽ വ്യായാമത്തിന് കൂടുതൽ പ്രാധാന്യം നൽകി എരവിമംഗലത്ത് കൂടി ഓപൺ ജിം ആരംഭിക്കുന്നതോടെ ആരോഗ്യ പരിപാലനത്തിനായി നഗരസഭയിലെ രണ്ട് സ്ഥലങ്ങളിലാണ് ജിം ഉണ്ടാവുക. അഞ്ചു ലക്ഷം രൂപയാണ് ഒന്നിന് ചെലവിട്ടത്. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നഗരസഭ സ്ഥാപിച്ച ഓപൺ ജിം ആഴ്ചകൾക്ക് മുമ്പാണ് ഉദ്ഘാടനം നടത്തിയത്. എരവിമംഗലത്തേത് നഗരസഭ അധ്യക്ഷൻ പി. ഷാജി വ്യാഴാഴ്ച തുറന്നുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.