പെരിന്തൽമണ്ണ: പാതിരാത്രി ഒരുമണിക്ക് ചായകുടിക്കാനിറങ്ങിയ ആറംഗ യുവാക്കളുടെ സംഘത്തെ നല്ലനടപ്പിന് ശിക്ഷിച്ച് എസ്.ഐ സി.കെ. നൗഷാദ്. സംഘത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പുലർച്ചെ 3.30 ന് കട്ടൻചായയുണ്ടാക്കികൊടുത്ത് കുടിപ്പിച്ചാണ് എസ്.ഐ പറഞ്ഞു വിട്ടത്. ചൊവ്വാഴ്ച രാത്രി പെരിന്തൽമണ്ണ ടൗണിലാണ് സംഭവം. ഒരു കാറിലും ഒരു ബൈക്കിലുമാണ് യുവാക്കളുടെ സംഘത്തെ രാത്രികാല പരിശോധനക്കിറങ്ങിയ എസ്.ഐ സി.കെ. നൗഷാദും സംഘവും കണ്ടത്. പെരിന്തൽമണ്ണക്ക് 25 കി.മി അകലെ ആഞ്ഞിലങ്ങാടിയിൽ നിന്നാണ് 20 നും 25 നും ഇടയിൽ പ്രായമുള്ളവർ എത്തിയത്. പാതിരാത്രി പ്രത്യേക കാരണങ്ങളില്ലാതെ ഇത്തരത്തിൽ ഇറങ്ങാതിരിക്കാനുള്ള മുന്നറിയിപ്പാണ് നൽകിയതെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.