പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ദ്വിദിന സംയോജിക ബിസിനസ് സംഗമമായ സ്കെയില്‍ അപ്പ് കോണ്‍ക്ലേവ് ശിഫ കണ്വെന്ഷന് സെന്ററില്‍ തുടങ്ങി. ആദ്യ സെഷനില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.വി. ശ്രേയാംസ് കുമാര്‍, ജില്ല കലക്ടര്‍ വി.ആര്. വിനോദ്, അനീഷ് അച്യുതന്, ഷെറിന് കളത്തില്‍, നദീം സഫിറാന് കൊങ്ങത്ത്, ഡോ. ഷംസുദ്ദീന്, ഷയാസ് റഫിയ മൊയ്തീന് എന്നിവർ സംസാരിച്ചു. ഫുഡ് ടെക് സെഷനില്‍ നവാസ് മീരാന്‍, ടോം തോമസ്, അബ്ദുല്‍ നാസര്‍ ഐഡിഫ്രഷ് എന്നിവർ സംസാരിച്ചു.
കുക്കത്തോണ് സെഷനില്‍ അബ്ദുല്‍ ബാസിം (ബാസിം പ്ലേറ്റ്) എന്നിവരും ഡിജിറ്റല്‍ യുഗത്തിലെ മാര്‍ക്കറ്റിങ് സാധ്യതകള്‍ സെഷനില്‍ ഇബാദ് റഹ്മാന്, ഷബ്ന ഹസ്കര്‍, സുജിത് ഭക്തന്, മിന്‍ഷ, മുസ്തഫ സിവന്, സല്‍മാനുല്‍ ഫാരിസ് എന്നിവരും സംസാരിച്ചു.
വിവിധ സെഷനുകളില്‍ ഡോ. പി.വി. ഉണ്ണികൃഷ്ണൻ, മൂസ മെഹര്‍, ഡോ. ജയശങ്കര്‍ പ്രസാദ്, അന്‍വര്‍ സാദത്ത്, അസ്ഹര്‍ മൗസി, നുവൈസ് ഇംപെക്സ്, മിയാന്‍ദാദ്, ഇബ്നു ജലാ, ഹിളാര് അബ്ദുല്ല, ടി.പി. അജ്മല്‍, തനൂറ ശ്വേത മേനോന്, നാജിയ, ജോഗിന് ഫ്രാന്‍സിസ് എന്നിവർ സംരംഭങ്ങളെക്കുറിച്ച് സംസാരിച്ചു.
സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വഴിയൊരുക്കാനാണ് സ്കെയില്‍ അപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും പ്രമുഖരായ സംരംഭകരുടെ സാന്നിധ്യം ഉപയോഗപ്പെടുത്തി നാടിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ആമുഖ പ്രഭാഷണത്തിൽ നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.
കോൺക്ലേവ് ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്തിന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയാവും. ഒരേ സമയം അഞ്ച് വേദികളിലായി വിവിധ പരിപാടികൾ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംരംഭകർ പരിപാടിയിൽ സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.