പെരിന്തൽമണ്ണ: അഞ്ചു വയസ്സുള്ള ബാലികക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുവ്വൂർ തെക്കുംപുറം കോഴിശേരി റിയാസിനെയാണ് (37) പെരിന്തൽമണ്ണ പോക്സോ അതിവേഗ സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കഠിന തടവ് അനുഭവിക്കണം. 2018ൽ കരുവാരകുണ്ട് പൊലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മുൻ കരുവാരകുണ്ട് സി.ഐ ജ്യോതീന്ദ്രകുമാർ, അബ്ദുൽ മജീദ്, എസ്.ഐ രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.