മൊ​യ്തു​ട്ടി

ബാ​ലി​ക​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം:​ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ത്തു​വ​യ​സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ.

പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​യ്ക്ക​ര മ​ണ്ണി​ങ്ങ​ത്തൊ​ടി മൊ​യ്തു​ട്ടി (47) യെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. 2018 നം​വ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ല്‍ ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് കേ​സ്.

പെ​രി​ന്ത​ല്‍മ​ണ്ണ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ര​മാ​ദേ​വി​യാ​ണ് കേ​സ്സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നാ​യി സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം തെ​ളി​വി​ലേ​ക്കാ​യി ആ​റു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു.14 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

പ്ര​തി​യെ പെ​രി​ന്ത​ല്‍മ​ണ്ണ സ​ബ് ജ​യി​ല്‍ മു​ഖേ​ന ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ക്കും.

Tags:    
News Summary - Sexual harassment against girl: Five years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.