കാ​ടു​വെ​ട്ട് യ​ന്ത്ര​ത്തി​െൻറ ബ്ലേ​ഡ് ത​ല​യി​ൽ നി​ന്ന്​ നീ​ക്കം

ചെ​യ്​​ത ന​ജ്മു​ദ്ദീ​നൊ​പ്പം ഡോ. ​ജ്ഞാ​ന​ദാ​സ്

ത​ല​യി​ൽ തു​ള​ച്ചു ക​യ​റി​യ​ കാ​ടു​വെ​ട്ട് യ​ന്ത്ര​ത്തി‍ന്‍റെ ബ്ലേ​ഡ് ശ​സ്ത്ര​ക്രി​യ വ​ഴി നീ​ക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ടു​വെ​ട്ട് യ​ന്ത്ര​ത്തി‍െൻറ ബ്ലേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി‍െൻറ ത​ല​യി​ൽ തു​ള​ച്ചു ക​യ​റി​യ​ത് ശ​സ്ത്ര​ക്രി​യ​യി​ൽ നീ​ക്കം ചെ​യ്തു. ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റി​ലെ പ​നോ​ളി ന​ജ്മു​ദ്ദീ‍െൻറ ത​ല​യി​ൽ നി​ന്നാ​ണ് മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ബ്ലേ​ഡ് നീ​ക്കി​യ​ത്.

സെ​പ്​​റ്റം​ബ​ർ 28നാ​ണ് ജോ​ലി​ക്കി​ടെ ഇ​ദ്ദേ​ഹ​ത്തി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ശ്വാ​സ ത​ട​സ്സം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് വെൻറി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ സ്കാ​നി​ങ് പ​രി​ശോ​ധ​ന​യി​ലാ​ണ് 14 സെൻറി മീ​റ്റ​ർ നീ​ള​വും ഏ​ഴു സെൻറി മീ​റ്റ​ർ വീ​തി​യു​മു​ള്ള ബ്ലേ​ഡ് ക​ണ്ടെ​ത്തി​യ​ത്.

ചീ​ഫ് ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​ജ്ഞാ​ന​ദാ​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​അ​ർ​ഷാ​ദ്, ഡോ. ​ശ​ശി​ധ​ര​ൻ, ഡോ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 11 ദി​വ​സം വെൻറി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ ശ്വ​സ​നം നി​ല​നി​ർ​ത്തി. 16ാം ദി​വ​സ​മാ​ണ് ബോ​ധം തെ​ളി​ഞ്ഞ​ത്. ഐ.​സി.​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ് രോ​ഗി.

Tags:    
News Summary - The blade that has penetrated the head was surgically removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.