പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിൽ കുഴിയടക്കൽ ഗതാഗതക്കുരുക്ക് കൂട്ടി. ഞായറാഴ്ച വൈകീട്ടാണ് കുഴി അടക്കൽ തുടങ്ങിയത്. മേൽപാലത്തിൽ മണിക്കൂറുകളോളം വൺവേ രീതിയിലാക്കിയാണ് കുഴി അടച്ചത്.
മേൽപാലം തുടങ്ങുന്ന ഭാഗത്ത് വാഹനങ്ങൾ തടഞ്ഞിട്ട് എതിർ ഭാഗത്തു തുറന്ന് നൽകുകയും പിന്നീട് മറുവശം തുറന്ന് ഒരു ഭാഗം അടച്ചിടുകയും ചെയ്യുന്ന രീതിയിൽ ക്രമീകരണം നടത്തിയാണ് കുഴിയടക്കൽ നടത്തിയത്. ഇതിനിടയിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് വന്ന യാത്രക്കാർ കുരുക്കിൽ വലഞ്ഞു. പലരും ജൂബിലി ജങ്ഷൻ റോഡിൽനിന്ന് കാൽനടയായി സ്റ്റേഷനിലെത്തേണ്ട സ്ഥിതി വന്നു. തിരക്കുള്ള സമയം കഴിഞ്ഞ് കുഴിയടക്കൽ നടത്തിയാൽ മതിയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.