പെരിന്തൽമണ്ണ: ഇതര സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി ലോറികളിലും മറ്റും വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശികളായ പൂളോണ മുഹമ്മദ് സാദിഖ് (41) വെള്ളേപ്പറമ്പിൽ സിറിൽ സാബു (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മിനി ലോറിയിൽ പച്ചക്കറിക്കൊപ്പം ഒളിപ്പിച്ച് ജില്ലയിലേക്ക് കടത്തിയ 22 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പൊന്ന്യാകുർശ്ശി ബൈപ്പാസിൽ പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് കിലോഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഏജൻറുമാർ മുഖേന ചരക്ക് ലോറികളിലും മിനി ലോറികളിലുമെത്തിച്ച് കിലോക്ക് 20,000 മുതൽ 30,000 രൂപ വരെ വിലയിട്ടാണ് വിൽപന.
മണ്ണാർക്കാട്ടെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ചാണ് വിൽപന. മുഹമ്മദ് സാദിഖ് മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസിലും പെരിന്തൽമണ്ണ, മുക്കം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിലും പ്രതിയാണ്. പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ്, ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, മിഥുൻ, സജീർ, എ.എസ്.ഐമാരായ സുകുമാരൻ, ബൈജു, എസ്.സി.പി.ഒ മുഹമ്മദ് ഫൈസൽ, നിഖിൽ, പ്രബുൽ, ഷാലു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.