പെരിന്തൽമണ്ണ: രണ്ടുവർഷം മുമ്പ് വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണം കവർന്ന വീട്ടിൽ വീണ്ടും പൂട്ട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകടന്നു. കുന്നപ്പള്ളി അടിവാരത്തുള്ള കല്ലിങ്ങൽ ഷിഹാബിെൻറ വീട്ടിലാണ് മോഷണശ്രമം. വീടിെൻറ അടുക്കള ഭാഗത്തുള്ള ഗ്രില്ലിെൻറ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച വീട്ടുകാരെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. വിലപിടിച്ച സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിെല്ലങ്കിലും വീടിെൻറ അകത്തുള്ള അലമാരകൾ എല്ലാം കുത്തി തുറക്കുകയും സാധനങ്ങളെല്ലാം വാരി വലിച്ച് ഇടുകയും ചെയ്തിട്ടുണ്ട്.
മോഷണ ശ്രമം നടക്കുമ്പോൾ വീട്ടുകാർ വീട്ടിലുണ്ടായിരുന്നില്ല. പൊലീസെത്തി വീടും പരിസരവും പരിശോധിച്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടുവർഷം മുമ്പ് ഇതേ വീട്ടിൽ മോഷ്ടാക്കൾ കയറി 15 പവൻ സ്വർണവും പണവും മോഷണം നടത്തിയിരുന്നു. വീട്ടിൽ ആളില്ലാത്ത സമയത്താണ് അന്നും മോഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.