പെരിന്തൽമണ്ണ: എളാട് ചെക്ക് ഡാം കാണാനും സായാഹ്നം ചെലവിടാനും എത്തുന്നവരുടെ എണ്ണമേറുന്നു. പെരിന്തൽമണ്ണയിൽനിന്ന് 14 കി. മീ അകലെ കുന്തിപ്പുഴയുടെ സമീപമാണ് ഈ പ്രദേശം. ആളുകൾ ധാരാളം എത്താൻ തുടങ്ങിയതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇടംനേടിക്കഴിഞ്ഞു ഇവിടം. വൈകുന്നേരമാകുന്നതോടെ നൂറുകണക്കിനാളുകളാണ് സന്ദർശിക്കാനെത്തുന്നത്. കടുത്ത വേനലിലും നിലക്കാതെയുള്ള വെള്ളച്ചാട്ടമാണ് ആകർഷകം. അതിന് സമീപം തന്നെയാണ് ആനക്കൽ വിനോദ കേന്ദ്രവും. ചെക്ക് ഡാമിന്റെ 30 മീറ്റർ അടുത്താണ് നിർദ്ദിഷ്ട എളാട്-മപ്പാട്ടുകര പള്ളിക്കടവ് പാലത്തിന്റെ സ്ഥാനം. ഇതുമായി ബന്ധപ്പെട്ട് നിരവധി വികസന സാധ്യതകളുണ്ടെങ്കിലും അവഗണിക്കപ്പെട്ടു കിടക്കുകയാണ് പ്രദേശം.
ആനക്കൽ ഇക്കോ ടൂറിസം, വയോജന പാർക്ക്, ചിൽഡ്രൻസ് പാർക്ക് ബോട്ടിങ്, തൂക്കുപാലം തുടങ്ങി പദ്ധതികളും മുന്നോട്ടുവെച്ചെങ്കിലും അധികൃതരിൽനിന്ന് കാര്യമായ നീക്കങ്ങൾ ഉണ്ടായിട്ടില്ല. വൈകിയാണെങ്കിലും വിനോദസഞ്ചാര വികസനത്തിന് ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.