പെരിന്തൽമണ്ണ: ചായ കുടിക്കുന്നതിന് രാത്രിയിൽ പെരിന്തൽമണ്ണ നഗരത്തിലെത്തിയ യുവാക്കളെ ഏറെ നേരം സ്റ്റേഷനിലിരുത്തി ചായയുണ്ടാക്കി നൽകി 'സദാചാര പൊലീസിങ്' നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി രാത്രി നഗരത്തിൽ പ്രകടനവും സംഗമവും നടത്തി.
ട്രാഫിക് ജങ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചായ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. ഷഫീഖ്, മഞ്ചേരി അസംബ്ലി മണ്ഡലം പ്രസിഡന്റ് ആസാദ്, എടപ്പറ്റ മണ്ഡലം പ്രസിഡന്റ് ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.