തിരൂരങ്ങാടി: നിരത്തിൽ നിയമം പാലിച്ചവർക്ക് മധുരം നൽകി ഹൈവേ പോലീസ്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിച്ചെത്തിയവർക്കും കാറുകളിൽ സീറ്റ്ബെൽറ്റ് ഇട്ടെത്തിയവർക്കും മധുരം നൽകി. കൂടാതെ ഏത് സമയത്തും സഹായത്തിന് വിളിക്കാൻ റോഡ് സുരക്ഷാ സന്ദേശവും ഫോൺ നമ്പറും അടങ്ങിയ കാർഡും നൽകി.
ഹൈവേ പൊലീസ് എസ്. ഐ. കെ. സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എ. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സി. സജീവ്, ഹസീബ് എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, കോട്ടക്കൽ, ചെങ്കുവെട്ടി രണ്ടത്താണി, തേഞ്ഞിപ്പാലം തുടങ്ങി ദേശീയപാതയിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് രാവിലെ മുതൽ വൈകിട്ട് വരെ നീളുന്ന ബോധവത്കരണം നടത്തിയത്. ചിലയിടങ്ങളിൽ യാത്രക്കാരും ഡ്രൈവർമാരും കൈയിലുണ്ടായിരുന്ന മധുരം പോലീസിനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.