പൊന്നാനി: പൊന്നാനി ഹാർബറിലെ 24 കോടി രൂപയുടെ പ്രവർത്തനങ്ങൾ ടെൻഡർ നടപടിയിലേക്ക് നീങ്ങുന്നു. അഴിമുഖത്തെ മണൽതിട്ടകൾ നീക്കം ചെയ്ത് ആഴം കൂട്ടലും പുതിയ വാർഫ് നിർമാണവുമുൾപ്പെടെയുള്ള പ്രവൃത്തികളാണ് ടെൻഡറിലേക്ക് നീങ്ങുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹാർബർ മാനേജ്മെൻറ് കമ്മറ്റിക്ക് രൂപം നൽകി.
ഹാർബറിൽ സൗകര്യങ്ങൾ ഒരുക്കാനും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കുമായി വകയിരുത്തിയ 24 കോടിയുടെ പ്രവർത്തനങ്ങളിലാണ് ടെൻഡർ നടപടികളാകുന്നത്. പ്രവൃത്തി ഒരു മാസത്തിനകം പൂർത്തീകരിക്കും.
ഹാർബർ മാനേജ്മെൻറ് കമ്മറ്റി രൂപീകരണ യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടോൾ പിരിവുമായി ബന്ധപ്പെട്ട കരാർ നടപടികൾ പരിശോധിക്കാൻ യോഗത്തിൽ തീരുമാനമായി.
ബോട്ടുകളുടെയും, തൊഴിലാളികളുടെയും പൂർണവിവരങ്ങൾ ശേഖരിക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. ഹാർബറിലെ മത്സ്യങ്ങൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്താൻ ഭക്ഷ്യസുരക്ഷ വകുപ്പിനോട് ആവശ്യപ്പെട്ടു. സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, തഹസിൽദാർ സുരേഷ് കുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.