പ്രളയ സഹായത്തിന്​ പൊന്നാനി താലൂക്ക് ഓഫിസിലെത്തിയ ദുരിതബാധിതർ

ഒരു വർഷം കഴിഞ്ഞിട്ടും പ്രളയ സഹായം നൽകിയില്ല; ഓഫിസുകൾ കയറിയിറങ്ങി ദുരിതബാധിതർ

പൊന്നാനി: കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരുവർഷം കഴിഞ്ഞിട്ടും പ്രളയ സഹായം വിതരണം ചെയ്തില്ല. പൊന്നാനിയിൽ നൂറോളം കുടുംബങ്ങൾക്കാണ് സഹായധനം കിട്ടാനുള്ളത്.

ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നവർക്കും ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചവർക്കും തുക ലഭിക്കാനുണ്ട്. പൊന്നാനി താലൂക്ക് ഓഫിസിലെത്തുന്നവരോട് ശരിയാകും എന്നാണ് പറയുന്നത്.

ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങളോളം താമസിച്ചവർക്കാണ് മാസങ്ങൾക്ക് മുമ്പ് ലഭിക്കേണ്ട സഹായധനം ലഭിക്കാത്തത്.

വീടിനുള്ളിൽ വെള്ളം കയറി ബന്ധുവീട്ടിലേക്ക് താമസം മാറിയവരുടെ വീടുകളിൽ റവന്യൂ, നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തി ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ശേഖരിച്ചവരുടെ പേരും റവന്യൂ രേഖകളിൽ കാണുന്നില്ല.

പേരില്ലാത്തതിന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ നഗരസഭ ഓഫിസിലും താലൂക്ക് ഓഫിസുകളിലും കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. സർക്കാർ അനുവദിച്ച ദുരിതാശ്വാസ തുക ലഭിക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എ. പവിത്ര കുമാർ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.