പൊന്നാനി: താലൂക്കിലെ റേഷൻ വിതരണത്തിന് മേൽനോട്ടം വഹിക്കുന്ന സപ്ലൈ ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. അസി. താലൂക്ക് സപ്ലൈ ഓഫിസറുടെ കസേര മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. റേഷൻ കാർഡ് മസ്റ്ററിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ സപ്ലൈ ഓഫിസറുടെ ഒഴിവ് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
സപ്ലൈകോയുടെ ഓഡിറ്റ് വിഭാഗത്തിൽ നിന്ന് പകരം ആളെ നിയമിച്ചെങ്കിലും ഇതുവരെ പൊന്നാനിയിലെത്തിയില്ല. ആറ് ക്ലർക്കുമാർ വേണ്ടിടത്ത് മൂന്ന് പേർ മാത്രമാണുള്ളത്. ഒരു വർഷമായുള്ള ഈ ഒഴിവിലേക്കും ഡപ്യൂട്ടേഷനിൽ പകരം ആളെ നിശ്ചയിച്ചെങ്കിലും ഉദ്യോഗസ്ഥർ ചാർജെടുക്കാൻ വിമുഖത കാട്ടുകയാണ്.
ഒരു പ്യൂണിന്റെ ഒഴിവും നികത്താതെ കിടക്കുകയാണ്. 127 റേഷൻ കടകളുള്ള താലൂക്കിൽ റേഷൻ വിതരണത്തിന് നേതൃത്വം നൽകേണ്ട ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.