പൊന്നാനി: ചിത്രങ്ങളെ പ്രണയിച്ച അഭിലാഷ് വിശ്വക്ക് ഫോട്ടോഗ്രഫിയിൽ വിശ്വ പുരസ്കാരം.ഇൻറർനാഷനൽ ഫോട്ടോഗ്രഫി മത്സരത്തിൽ കേരളത്തിനായി അഭിമാന നേട്ടം െഫ്രയിമിലൊതുക്കിയിരിക്കുകയാണ് പൊന്നാനിക്കാരനായ അഭിലാഷ് വിശ്വ.ഡി.ജെ മെമ്മോറിയൽ ഇൻറർനാഷനൽ ഫോട്ടോഗ്രഫി മത്സരത്തിലാണ് വിജയിയായത്. 39 രാജ്യങ്ങളിലെ 2040 മത്സരാർഥികളിൽനിന്നുള്ള 4385 എൻട്രിയിൽ നിന്നാണ് പൊന്നാനി ചെറുവായ്ക്കര സ്വദേശി അഭിലാഷിെൻറ ചിത്രവും തെരഞ്ഞെടുത്തത്. ഫോട്ടോഗ്രഫിയിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന മത്സരമായിരുന്നു ഇത്. സൂര്യോദയം/സൂര്യാസ്തമയം വിഷയത്തിലാണ് അഭിലാഷ് ടൈറ്റിൽ വിന്നറായത്. ഉത്തരാഖണ്ഡ് ജിം കോർബെറ്റ് വന്യജീവി സേങ്കതത്തിൽ ആനകൾ പുഴ മുറിച്ച് കടക്കുന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്.
ഇതിനകം പതിനഞ്ചോളം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊന്നാനിയിലെ ഗ്രാമീണകാഴ്ചകൾ ഫ്രെയിമിലൊതുക്കിയാണ് ഈ രംഗത്തേക്ക് വരുന്നത്. ഗ്രാമീണ കാഴ്ചകളും തെരുവുകാഴ്ചകളുമാണ് അഭിലാഷിന് എന്നും പ്രിയം.
നേരത്തേയും പരിസ്ഥിതി സംബന്ധമായ ചിത്രങ്ങൾക്ക് ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പൊന്നാനി സ്കോളർ കോളജിൽനിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ അഭിലാഷ് മൂന്ന് വർഷമായി പ്രഫഷനൽ ഫോട്ടോഗ്രഫി രംഗത്ത് സജീവമാണ്. അച്ഛൻ വിശ്വനാഥനും അമ്മ അംബികയും നൽകുന്ന പൂർണ പിന്തുണയാണ് പൊന്നാനി ബിയ്യം സ്വദേശിയായ അഭിലാഷിെൻറ വിജയമന്ത്രം. വെഡ്ഡിങ്, മോഡലിങ്, ട്രാവൽ രംഗത്തും അഭിലാഷിെൻറ ചിത്രങ്ങളുടെ കൈയൊപ്പ് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.