പൊന്നാനി: ഡിസംബർ മുതൽ യാത്രബോട്ട് സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പൊന്നാനി-പടിഞ്ഞാറെക്കര ബോട്ട്ജെട്ടി നിർമാണം പാതിവഴിയിൽ മുടങ്ങി. പൊന്നാനി ഹാർബറിന് സമീപം ജെട്ടിക്കായി രണ്ട് തെങ്ങിൻകഷ്ണങ്ങൾ അടിച്ചത് മാത്രമാണ് ആകെ നടന്ന പ്രവൃത്തി.
പടിഞ്ഞാറെക്കരയിൽ തെങ്ങിൻതടികൾ സ്ഥാപിച്ച് രണ്ടിടത്തും ബോട്ട് അടുപ്പിക്കാനുള്ള റാമ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് അനന്തമായി നീളുന്നത്. കരാർ ഏറ്റെടുത്തവർക്ക് നഗരസഭ ഉദ്യോഗസ്ഥർ പണം നൽകാത്തതാണ് നിർമാണം നീളാനിടയാക്കുന്നത്. നിർമാണം വൈകുന്നതിനാൽ ബോട്ട് സർവിസ് നടത്താൻ തയാറായ കരാറുകാരനും കാത്തുനിൽക്കുകയാണ്.
നിരവധി യാത്രക്കാരാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനാൽ പ്രയാസത്തിലായിരിക്കുന്നത്. ഇതിനിടെ പുതിയ ജങ്കാർ സർവിസ് ആരംഭിക്കാനുള്ള ടെൻഡറിൽ പങ്കെടുക്കാൻ ആരുമെത്താത്തതിനാൽ ജങ്കാർ സർവിസ് പുനരാരംഭിക്കാനുള്ള സാധ്യതയും മങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.