പൊന്നാനി: കന്നുകാലികളെ മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടംഗ സംഘത്തെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പുകളിലും പാടത്തും കെട്ടിയിടുന്ന കന്നുകാലികളെ മോഷ്ടിച്ച് വിൽക്കുന്ന സംഘത്തെയാണ് പൊന്നാനി സി.ഐ മഞ്ജിത് ലാമിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചാവക്കാട് പാവറട്ടി സ്വദേശികളായ നാലകത്ത് വീട്ടിൽ ഷാഹുൽ ഹമീദ് (45), രായംമരക്കാർ വീട്ടിൽ ഷെഫീഖ് (28) എന്നിവരാണ് പിടിയിലായത്. ഈശ്വരമംഗലം ചമ്രവട്ടത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച സംഭവത്തിലാണ് ഇവർ പിടിയിലായത്.
പകൽസമയങ്ങളിൽ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ച് കന്നുകാലികളെ കണ്ടെത്തുകയും രാത്രിയിൽ വാഹനത്തിൽ ഇവയെ കടത്തിക്കൊണ്ടപോവുകയുമാണ് ഇവരുടെ രീതി. പശുവിനെ മറിച്ചുവിൽക്കുകയും പോത്തിനെ ഇറച്ചിക്കച്ചവടക്കാർക്ക് വിൽക്കുകയും ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. അമ്പതിനായിരം രൂപ വരെ ഇവർ ഒരു കാലിക്ക് വിലയിടും.
പിടിയിലായവർ നേരത്തേയും കന്നുകാലി മോഷണ കേസിൽ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി സി.ഐ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.