പൊന്നാനി: പൊന്നാനി താലൂക്കിലെ കടലാക്രമണത്തിന് തടയിടാൻ അനുവദിച്ച 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിനുള്ള ടെൻഡർ അനുമതിക്കായി സർക്കാറിന് മുന്നിൽ.
ടെൻഡറിൽ പങ്കെടുത്ത കമ്പനി 25 ശതമാനം അധികം ആവശ്യപ്പെട്ടതോടെയാണ് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ ടെൻഡർ അംഗീകരിച്ച് നിർമാണം ആരംഭിക്കുകയുള്ളൂ. അതേസമയം ശക്തമായ കടലാക്രമണ മേഖലകളിലേക്ക് അനുവദിച്ച തുക ഉപയോഗിച്ചുള്ള അടിയന്തര ഭിത്തി നിർമാണം പുരോഗമിക്കുകയാണ്. പൊന്നാനി എം.ഇ.എസ് കോളജിന് പിൻവശത്ത് ഏറെ നാശനഷ്ടം സംഭവിച്ച ഇടങ്ങളിൽ 218 മീറ്റർ നീളത്തിലുള്ള കരിങ്കൽ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ 134 മീറ്റർ ഭാഗത്തെ ജിയോബാഗ് നിർമാണവും അന്തിമഘട്ടത്തിലാണ്.
65 ലക്ഷം രൂപ ചെലവിലാണ് താൽക്കാലിക കടൽഭിത്തി നിർമിക്കുന്നത്. 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജിയോബാഗും ഇടുന്നത്. കൂടാതെ പാലപ്പെട്ടി അജ്മീർ നഗറിൽ 84 മീറ്റർ നീളത്തിൽ 10 ലക്ഷം രൂപ ചെലവിൽ ജിയോബാഗ് നിർമിക്കാനും തീരുമാനമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.