പൊന്നാനി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നടപടികളെല്ലാം ഹാർബറിൽ മാത്രം ഒതുങ്ങുമ്പോഴും അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യങ്ങൾ യഥേഷ്ടം എത്തുന്നത് തടയാൻ നടപടിയില്ല. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വലിയ ലോറികളിൽ പുലർച്ച എത്തുന്ന മത്സ്യങ്ങൾ വിവിധ കേന്ദ്രങ്ങളിൽ കച്ചവടക്കാർക്ക് നൽകുന്നത് പതിവായതോടെ ഹാർബറിൽ എത്തുന്ന മത്സ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. ഹാർബറിൽ ഒരേസമയം 50 പേർക്ക് മാത്രമേ കയറാൻ അനുമതി നൽകുന്നുള്ളൂ.
ഇതിനാൽ മണിക്കൂറുകളോളം ഗേറ്റിൽ കാത്തുകെട്ടി കിടക്കേണ്ട സ്ഥിതിയാണ് മീൻ വിൽപനക്കാർക്ക്. ഇതിനാൽ ഇവരിൽ പലരും അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മത്സ്യത്തെയാണ് ആശ്രയിക്കുന്നത്. ചെറുവള്ളങ്ങൾക്ക് ദിവസങ്ങളായി ധാരാളം മീൻ ലഭിക്കുന്നുണ്ടെങ്കിലും ഇതുമൂലം കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരുകയാണ്.
പുറമെനിന്നുള്ള മത്സ്യങ്ങൾ പൊന്നാനിയിൽ വിൽക്കാൻ പാടില്ലെന്ന നിർദേശം നിലനിൽക്കുന്നതിനിടെയാണ് വ്യാപകമായി പുറമെനിന്ന് മത്സ്യം എത്തുന്നത്. ചിലർ ചെറുവള്ളങ്ങൾ പിടിക്കുന്ന മത്സ്യങ്ങൾക്കൊപ്പം പുറമെനിന്ന് കൊണ്ടുവരുന്ന മീൻ കൂട്ടിച്ചേർത്ത് വിപണിയിൽ വിൽക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.